الأربعاء، 14 نوفمبر 2012

പ്രിയതരമീയോര്‍മ്മകള്‍

വ്ര്‍ക്ഷികം തണുത്ത കാറ്റായി എന്നെ തഴുകുമ്പോള്‍ -
നനുത്ത ഓര്‍മ്മകള്‍ ഒപ്പം കടന്നു വരുന്നു
നാല്‍പതാണ്ടുകള്‍മുന്‍പ് കാവിന്‍ ഇടവഴിയില്‍
മഞ്ഞില്‍ കുതിര്‍ന്നു മണംപരത്തിയ ഇലഞ്ഞിപൂവ്
മറ്റൊരു പൂവെന്നപോല്‍ നീയും
നിന്റെ ചെറു നക്ഷത്ര കണ്ണുകളില്‍
ഞാന്‍ അന്ന് ഉമ്മകള്‍ നല്‍കിയോ
പിന്നെ എന്തേ അതില്‍ നീര്‍ മണികള്‍ തിളങ്ങാന്‍

പിന്നെയും വ്ര്‍ക്ഷികം തഴുകാനായ്‌ വന്നപ്പോള്‍
കാമനകള്‍ ഉണര്‍ന്ന എന്നിലെ കൌമാരം
വെള്ളി കൊലുസ്സുകള്‍ അണിഞ്ഞ നിന്റെ പാദങ്ങള്‍
പിന്തുടര്‍ന്ന് ഇലഞ്ഞി പൂക്കള്‍ ഞെരിഞ്ഞു പോയതും
മഞ്ഞിന്‍ മുത്തുമണികള്‍ ഉടഞ്ഞതുമറിയാതെ
ഉന്മാദിയെപോലെ ഉലഞ്ഞാടി വന്നതും
പിന്നില്‍ നിന്ന് നിന്നെ പുണര്‍ന്നതും
ഭയന്ന മാന്‍പേട പോലെ നീ നിന്ന് പോയതും ..

മറ്റൊരു വ്ര്‍ക്ഷിക കാറ്റില്‍ വയല്‍ വരമ്പില്‍
യാത്രികന്റെ ബാന്ധവും പേറി ഞാന്‍ നടന്നകലുന്നത്
ആര്‍ദ്രമായ മിഴിഇണകളെ കൈവിരാലാല്‍ പൊത്തി
മഞ്ഞിന്‍ നേര്‍ത്ത തിരശീലയ്ക്കപ്പുരം നിന്ന് നീ
കണ്ടതും കരഞ്ഞതും കാറ്റിലാതേങ്ങല്‍ അലിഞ്ഞതും
കരളില്‍ കടന്നലിന്‍ കുത്തേറ്റു പോല്‍ -
നിന്ന് പുളഞ്ഞു തളര്‍ന്നു പോയതും
ഈ തണുത്ത കാറ്റ് എന്നോട് കാതരംഉണര്‍ത്തുന്നു

പ്രിയതരമീയോര്‍മ്മകള്‍ കാറ്റിന്റെ കയ്യിലെ
മഞ്ഞാട തന്നില്‍ പോതിഞ്ഞെന്റെ ചാരുപടി-
തന്നിലായ്‌ വയ്ക്കുവാന്‍ വന്നോരെന്‍ വ്ര്‍ക്ഷിക മാസമേ
ഇന്നെന്റെ കയ്യില്‍ ഒന്നുമില്ലെന്റെ പ്രിയയവള്‍ക്കായ്
നല്‍കുവാനെന്നു ചെന്ന് പറയണം കണ്ണ് നീരല്ലാതെ
കിനാവില്‍ അവള്‍ക്കായി പ്രണയ കുടീരങ്ങള്‍ ഏറെ -
പണിതെന്നും 'ഉള്ളിലെ മാണിക്യം ആയവള്‍ ഉണ്ടെന്നും
കണ്ണടയുംവരെ ഉണ്ടാകുമെന്നും ഉരയുക എന്‍ പ്രിയ കാലമേ ..

ليست هناك تعليقات:

إرسال تعليق