الأحد، 18 نوفمبر 2012

എന്റെ കുര നിങ്ങള്‍ കേള്‍ക്കുന്നില്ലേ

ഞാന്‍ ഇന്നലെ മരിച്ചു
ഇന്ന് ഉയിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍
ജീവന്റെ മാലാഖ പറഞ്ഞു വേണ്ട
ഭാര്യ മക്കള്‍ ബന്ധുക്കള്‍ ലോകം
അവര്‍ക്കാര്‍ക്കും നിന്നെ വേണ്ട
പിന്നെ എന്തിനീ പാഴ്ശ്രമം

ഞാന്‍ അവനോടു പറഞ്ഞു
എനിക്ക് എന്നെ വേണം
ഈ മനോഹര ലോകം വേണം
ഭോഗങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍
എനിക്കീ ഉയിരുവേണം
കലഹിച്ചു കല്‍പാന്തം കഴിയണം

എന്റെ ജന്മപട്ടിക നോക്കി
ഇനി മനുഷ്യജന്മമില്ലെന്നും
പട്ടി മരപ്പട്ടി പോത്ത് കഴുത ഇതില്‍
ഒന്ന് എടുക്കാമെന്നും ആ അഗ്നി ജാതന്‍
ഞാന്‍ പട്ടി ജന്മം തിരഞ്ഞെടുത്തു
എന്റെ കുര നിങ്ങള്‍ കേള്‍ക്കുന്നില്ലേ ...

الأربعاء، 14 نوفمبر 2012

പ്രിയതരമീയോര്‍മ്മകള്‍

വ്ര്‍ക്ഷികം തണുത്ത കാറ്റായി എന്നെ തഴുകുമ്പോള്‍ -
നനുത്ത ഓര്‍മ്മകള്‍ ഒപ്പം കടന്നു വരുന്നു
നാല്‍പതാണ്ടുകള്‍മുന്‍പ് കാവിന്‍ ഇടവഴിയില്‍
മഞ്ഞില്‍ കുതിര്‍ന്നു മണംപരത്തിയ ഇലഞ്ഞിപൂവ്
മറ്റൊരു പൂവെന്നപോല്‍ നീയും
നിന്റെ ചെറു നക്ഷത്ര കണ്ണുകളില്‍
ഞാന്‍ അന്ന് ഉമ്മകള്‍ നല്‍കിയോ
പിന്നെ എന്തേ അതില്‍ നീര്‍ മണികള്‍ തിളങ്ങാന്‍

പിന്നെയും വ്ര്‍ക്ഷികം തഴുകാനായ്‌ വന്നപ്പോള്‍
കാമനകള്‍ ഉണര്‍ന്ന എന്നിലെ കൌമാരം
വെള്ളി കൊലുസ്സുകള്‍ അണിഞ്ഞ നിന്റെ പാദങ്ങള്‍
പിന്തുടര്‍ന്ന് ഇലഞ്ഞി പൂക്കള്‍ ഞെരിഞ്ഞു പോയതും
മഞ്ഞിന്‍ മുത്തുമണികള്‍ ഉടഞ്ഞതുമറിയാതെ
ഉന്മാദിയെപോലെ ഉലഞ്ഞാടി വന്നതും
പിന്നില്‍ നിന്ന് നിന്നെ പുണര്‍ന്നതും
ഭയന്ന മാന്‍പേട പോലെ നീ നിന്ന് പോയതും ..

മറ്റൊരു വ്ര്‍ക്ഷിക കാറ്റില്‍ വയല്‍ വരമ്പില്‍
യാത്രികന്റെ ബാന്ധവും പേറി ഞാന്‍ നടന്നകലുന്നത്
ആര്‍ദ്രമായ മിഴിഇണകളെ കൈവിരാലാല്‍ പൊത്തി
മഞ്ഞിന്‍ നേര്‍ത്ത തിരശീലയ്ക്കപ്പുരം നിന്ന് നീ
കണ്ടതും കരഞ്ഞതും കാറ്റിലാതേങ്ങല്‍ അലിഞ്ഞതും
കരളില്‍ കടന്നലിന്‍ കുത്തേറ്റു പോല്‍ -
നിന്ന് പുളഞ്ഞു തളര്‍ന്നു പോയതും
ഈ തണുത്ത കാറ്റ് എന്നോട് കാതരംഉണര്‍ത്തുന്നു

പ്രിയതരമീയോര്‍മ്മകള്‍ കാറ്റിന്റെ കയ്യിലെ
മഞ്ഞാട തന്നില്‍ പോതിഞ്ഞെന്റെ ചാരുപടി-
തന്നിലായ്‌ വയ്ക്കുവാന്‍ വന്നോരെന്‍ വ്ര്‍ക്ഷിക മാസമേ
ഇന്നെന്റെ കയ്യില്‍ ഒന്നുമില്ലെന്റെ പ്രിയയവള്‍ക്കായ്
നല്‍കുവാനെന്നു ചെന്ന് പറയണം കണ്ണ് നീരല്ലാതെ
കിനാവില്‍ അവള്‍ക്കായി പ്രണയ കുടീരങ്ങള്‍ ഏറെ -
പണിതെന്നും 'ഉള്ളിലെ മാണിക്യം ആയവള്‍ ഉണ്ടെന്നും
കണ്ണടയുംവരെ ഉണ്ടാകുമെന്നും ഉരയുക എന്‍ പ്രിയ കാലമേ ..

الاثنين، 5 نوفمبر 2012

ചിറകു കത്തിപ്പോയ വിപ്ലവ ശലഭങ്ങള്‍

ഞാന്‍ ഇന്ന് മുന്‍ നക്സലൈറ്റ് പ്രവര്‍ത്തകനും നക്സല്‍ കാലഘട്ടത്തിലെ നെത്രനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളും ആയ ശ്രീ രമേശന്‍ കേശവനും ആയി ചാറ്റില്‍ സംസാരിക്കുക ഉണ്ടായി , ഞാന്‍ ഇത് പ്രത്യേകം പറയാന്‍ കാരണം ഉണ്ട് , നക്സലുകള്‍ വളരെ ഫണ്ടമെന്റല്‍ സ്വഭാവം ഉള്ളവരും ആധുനിക മാധ്യമങ്ങളോട് പുറം തിരിഞ്ഞു നില്കുന്നവരും പഴയ വസന്ത കാല സ്വപങ്ങളില്‍ അഭിരമിച്ച് കഴിയുന്നവരും ആണ് എന്നതിന് ഒരു തിരുത്തല്‍ കൂടിയാണ് അദ്ദേഹം എന്നതിനാല്‍ കൂടിയാണ് .മറ്റു പലരെയും പോലെ പഠന കാലത്ത് വിപ്ലവ സ്വപങ്ങളില്‍ കുടുങ്ങി അതിന്റെ ജ്വലിക്കുന്ന മേലെരിയിലേക്ക് എടുത്തു ചാടിയ യൌവ്വനം തന്നെയാണ് ശ്രീ രമേശന്‍ കേശവിന്റെതും . എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി വേണം എന്നാല്‍ മറ്റേതൊരു യുവാവിനെയും പോലെ വല്ല സര്‍ക്കാര്‍ ലാവണത്തിലും സ്വയം തളച്ചിട്ടു കനത്ത പെന്ഷനോടെ വാര്‍ധക്യ കാലം കഴിച്ചു കൂട്ടാനാവുമായിരുന്ന അദ്ദേഹത്തെ പോലുള്ള യുവാക്കള്‍ പക്ഷെ മഹത്തായ ഒരു ലക്ഷ്യത്തിനായി തങ്ങളുടെ യൌവ്വനം ഹോമിച്ചു കളയുക ആയിരുന്നു , കളഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് ആ ലക്‌ഷ്യം മോശം ആയത് കൊണ്ടല്ല , അത് മോചനത്തിന്റെ മാര്‍ഗം അല്ല എന്ന് കരുതുന്നത് കൊണ്ടല്ല പകരം , ഞാന്‍ പറയുക യുവത്വത്തിന്റെതായ എടുത്തു ചാട്ടം വഴി നമ്മുടെ സമൂഹത്തെ മൊത്തം ഉടച്ചു വാര്‍ക്കാന്‍ തക്ക കരുത്ത് ഉള്ളതായ ഒരു മൂവ്മെന്റ് അവര്‍ കളഞ്ഞു കുളിച്ചു എന്നതിനാല്‍ ആണ് ,

തീര്‍ച്ച ആയും ഇന്നത്തെ ജീര്‍ണ്ണത ബാധിച്ച കേരളീയ യ സമൂഹത്തിലേക്ക് നോക്കുന്ന ഒരാള്‍ക്ക്‌ പറയാന്‍ ആവും ശരി ഇടതു പക്ഷം ആയ നക്സല്‍ പ്രസ്ഥാനം ആയിരുന്നു മഖ്യ ധാരാ ഇടതു പക്ഷം ആയി ഇവിടെ ഉണ്ടായിരുന്നത് എങ്കില്‍ ഇത്ര ഏറെ അഴിമതിയും അന്ധ വിശ്വാസവും , സദാചാര പോലീസ് ചമയലും , പരിസര മലിനീകരണവും ,ഭരണ കൂടാ ഭീകരതയും മത തീവ്രവാദവും , ഒന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല , പത്തു കോടി മുടക്കി യന്ജ്ജവും യാഗവും സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ പോലും മതാചാരവും മതമൌലിക വാദി പ്രസ്ഥാങ്ങളുടെ സമൂഹത്തെ നിയന്ത്രിക്കാന്‍ ഉള്ള പ്രവണതയും പച്ചയും മഞ്ഞയും കാവിയും എല്ലാം ചേര്‍ന്ന് തീര്‍ക്കുന്ന ശബ്ദ ഘോഷങ്ങളും മനുഷ്യ ജീവിതത്തെ ദുസ്സഹം ആക്കിയ ഈ ചീത്ത കാലത്തെ തിരുത്താന്‍ നക്സല്‍ പ്രസ്ഥാനം ശക്തം ആയി നില നിന്നിരുന്നു എങ്കില്‍ ആവുമായിരുന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു ,

പക്ഷെ നിര്‍ഭാഗ്യ വശാല്‍ അപക്വം ആയ മുന്നേറ്റങ്ങളും തീരെ അപക്വം ആയ നെത്ര്ത്വവും ഒരു വിപ്ലവ പ്രസ്ഥാനത്തിന് അത്യാവശ്യം ആയ അച്ചടക്കത്തോടെ ഉള്ള പ്ലാനിംഗ് ഇല്ലാത്തതും , നേത്ര്നിര പലപ്പോഴും ബുദ്ധി കൊണ്ടുള്ള വ്യായാമം മാത്രം സ്വീകരിച്ചതും കര്‍മ്മ നിരതം ആയ ഒരു പാര്‍ട്ടി യന്ത്രം അടിസ്ഥാനവര്‍ഗങ്ങളില്‍ സജീവം ആയി പ്രവര്‍ത്തിക്കാന്‍ ഇല്ലാതെ പോയതും , സാധാരണ പ്രവര്‍ത്തകര്‍ വരെ അനാവശ്യ ബുദ്ധി ജീവിത്വം ശൈലി ആയി സ്വീകരിച്ചതുമെല്ലാം മഹത്തായ ഈ വിപ്ലവ പ്രസ്ഥാനത്തെ ജനമനസ്സുകളില്‍ സ്ഥായി ആക്കുന്നതില്‍ നിന്ന് തടഞ്ഞു , മാത്രമല്ല ഒരു ഇടതു സഹോദര പ്രസ്ഥാനം എന്ന് പോലും കണക്കില്‍ എടുക്കാതെ സി പി എമ്മിനെ പോലെ ഉള്ള പാര്‍ട്ടികള്‍ ജനമനസ്സുകളില്‍ ഭീകരവാദികള്‍ ആണ് നക്സലുകള്‍ എന്ന തോന്നല്‍ ഉണ്ടാക്ക തക്കവിധത്തില്‍ പ്രചരണം അഴിച്ചു വിട്ടു , സി പി ഐ ആവട്ടെ കരുണാകരനെ പോലെ ഉള്ള മനുഷ്യ വിരുദ്ധന് ഒപ്പം ചേര്‍ന്ന് ഈ ക്ഷുഭിത യൌവ്വനങ്ങളെ തല്ലി ക്കെടുത്തി , ഇതെല്ലാം തന്നെ ഈ വിപ്ലവ പ്രസ്ഥാനം ഗതി പിടിക്കാതെ പോയതിനു കാരണം ആണെന്നാലും ,ഞാന്‍ അടിസ്ഥാനകാരണം ആയി പറയുക , നക്സല്‍ നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്ന പടല പിണക്കങ്ങള്‍ തന്നെയാണ് പ്രത്യയ ശാസ്ത്രപരം ആയ ഒരു കാരണവും ന്കസല്‍ പ്രസ്ഥാങ്ങള്‍ക്ക് ഇടയിലെ ഫ്രാക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക് കാരണം ആയി പറയാന്‍ ഉണ്ടെന്നു പറയുക പ്രയാസം ആണ് , വ്യക്തികള്‍ തമ്മിലെ ഈഗോ ക്ലാഷിനു അപ്പുറം മറ്റൊന്നും ആയിരുന്നില്ല കാരണം എന്ന് അന്നത്തെ യുവ നേതാക്കളും ഇന്നത്തെ സടകൊഴിഞ്ഞ സിംഹങ്ങളും ആയ ആളുകളോട് സംസാരിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ ആയ വസ്തുത .

മനുഷ്യ മോചനത്തിന് ആയി പ്രവര്‍ത്തിക്കെണ്ടുന്ന ഒരു ശുദ്ധ ഇടതു പക്ഷത്തിന് പ്രവാചക തുല്യം ആയ ആയ നെത്ര്ത്വവും വിരാഗത്തോളം എത്തുന്ന മാനസിക ഭാവവും അനിവാര്യം ആണ് , തന്റെ അഭിപ്രായങ്ങള്‍ മാത്രമല്ല ഒരു പക്ഷെ ഒരു ഘട്ടം
ഒരു സംഘാടകന്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ വരെ പാര്‍ട്ടി അച്ചടക്കത്തിന് വേണ്ടി ഉപേക്ഷിക്കാനും എന്റേതായി ഒന്നും ഇല്ല എന്ന യോഗാത്മ ഭാവം സ്വീകരിച്ചു സ്വന്തം ഈഗോയില്‍ നിന്ന് മുക്തം ആകാനും ഒരു നക്സലൈട്ടിനു അകാതിടത്തോളം കാര്യം അയാള്‍ ഒരു മാനവിക വിമോചന പ്രസ്ഥാനത്തിന് അനുയോജ്യന്‍ അല്ല

അത്തരം ആളുകളുടെ അഭാവം നമ്മുടെ സമൂഹത്തെ മാറ്റി മറിക്കുമായിരുന്ന ഒരു മഹത്തായ വിപ്ലവത്തെ തല്ലി ക്കെടുത്തി എന്ന് ഞാന്‍ കരുതുന്നു , അവിവേകത്തോളം എത്തുന്ന എടുത്തുചാട്ടം വഴി ശരിക്കും പാകപ്പെടാത്ത മലയാളി സമൂഹത്തില്‍ വിപ്ലവം ആസന്നം ആയി എന്ന് കരുതി അനേക ജീവിതങ്ങളെ കുരുതി കൊടുത്തു കഴിഞ്ഞു അന്നത്തെ യുവ നെത്ര്ത്വതം ഇന്ന് ആശ്രമങ്ങളില്‍ ഇരുന്നും തപോവങ്ങളില്‍ ഇരുന്നും നാം സ്വയം വിപ്ലവം കത്തിച്ചു കളയുക ആയിരുന്നു എന്ന് ചിന്തിക്കുന്നുവോ എങ്കില്‍ നന്ന്