الثلاثاء، 28 أغسطس 2012

പ്രണയത്തിന്റെ നാനാഭാവങ്ങള്‍

പ്രണയം എന്നത്  ഒറ്റനോട്ടത്തില്‍  ഒരൊറ്റ ഭാവം ഉള്ള ഒരു വികാരം ആണ് എന്ന് തോന്നും ,  ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് ,സ്ത്രീക്ക് പുരുഷനോട് , ഭാര്യക്ക് ഭര്‍ത്താവിനോട് മറിച്ചും തോന്നുന്ന കേവല വികാരം എന്ന് ആണ് നമ്മുടെ പൊതു തോന്നല്‍ .  എന്നാല്‍  പ്രണയത്തിന് അങ്ങിനെ മാത്രമായ അവസ്ഥയാണോ ഉള്ളത് ? അല്ല  അങ്ങിനെ വെറും ജൈവ ഭാവം മാത്രം ഉള്ള ഒന്ന് അല്ല പ്രണയം ,  അതിനു പലപ്പോഴും വൈവിധ്യം ഉള്ള ആല്ത്മ ഭാവം കൂടി ഉണ്ട് ,

ഉദാഹരണത്തിന്  ഞാന്‍ പ്രണയിക്കുക എന്നില്‍ കാമം കത്തുമ്പോള്‍ മാത്രമാണ് , അത് ഒരു താല്‍ക്കാലിക പ്രതിഭാസം ആണ്,  അപ്പോള്‍ തോന്നും  വെറും ലൈംഗിക   ചേഷ്ട്ട മാത്രമല്ലേ അത് , അതില്‍ പ്രേമത്തിന് ഇടം എവിടെ എന്ന് ,  ! അല്ല  മനസ്സില്‍ കാമം ഉരുത്തിരിയണം എങ്കില്‍ ലോലമായി പ്രണയ ചിന്തകള്‍ ഉള്ളില്‍ നിന്ന് വരണം ,ഇണയുടെ രത്യ ഭാവങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കണം,അത് ക്രമമായി വളര്‍ന്നു  കാമത്തിന്റെ തീവ്ര സ്വഭാവം ആര്‍ജ്ജിക്കണം ,അങ്ങിനെ അല്ലാ എങ്കില്‍ ക്രിമിനല്‍  മനസ്സ് ഉണ്ടാവണം  അത്തരം കാമം പ്രേമമോ കാമമോ പോലുമല്ലല്ലോ ,,

പ്രണയം സ്വാഭാവികം ആയി  ഉരുത്തിരിയുക കൌമാരഘട്ടത്തില്‍ ആണ് എന്നാലും ഏറ്റവും ശക്തമായി അത് നിലനില്‍ക്കുക  യൌവനത്തിലേക്ക് കടക്കാന്‍ തുടങ്ങുന്ന തരുണ  മനസ്സു കളില്‍ ആണ് ,  ഈ ഘട്ടത്തിലെ പ്രണയം എന്നത്  അപക്വതയുടെ സര്‍വ ലക്ഷണങ്ങളും ഉള്ള  ചപലതയാണ് ,ചാപല്യം ആണ് എന്നാല്‍ പോലും ഏറ്റവും മനോഹരവും അപകടകരവും ആയ പ്രണയകാലം ഇത് തന്നെയാണ് ,  കാരണം തങ്ങളുടെ പ്രണയ പൂര്‍ത്തിക്ക് ആയി ഏതൊരു സാഹസത്തിനും  യുവ മാനസങ്ങള്‍ തയാര്‍ ആവുന്ന ഘട്ടം ആണിത് , മാത്രമല്ല പ്രണയ നിരാസം വന്നുപോയാല്‍ ജീവന്‍ തന്നെ ബലിയായി നല്കാന്‍ മാത്രം അന്ധമായ ചപല ഭാവം ഉള്ള  പ്രേമം .  ഇത് ഇത്രമേല്‍ തീവ്ര സ്വഭാവം പ്രകടിപ്പിക്കുന്നതിന് കാരണം സമൂഹം തീര്‍ത്ത ചട്ടക്കൂടുകള്‍  ഭേദിക്കുന്നതില്‍ നിന്ന് ലഭ്യം ആവുന്ന  ത്രില്ല് കൊണ്ട് കൂടിയാണ് , മറ്റൊന്ന് വളര്‍ച്ച പൂര്‍ണ്ണം ആകാത്ത മനസിന്റെ കുഴമറിച്ചിലുകള്‍ കാരണവും ,ജീവികളില്‍ മനുഷ്യ മസ്തിഷ്ക്കം ആണ് ഏറ്റവും സാവധാനം വളരുന്നതു എന്ന് കൂടി ചേര്‍ത്തു വായിക്കുക ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ വേണം അതിനു ,മനസ്സ് എന്നത് തലച്ചോറും ബോധവും തന്നെയാണ് ,

പ്രേമഭാവങ്ങളില്‍  ഏറ്റവും മോശം ആയി ഞാന്‍ കരുതുന്ന ഒന്നാണ് പ്രകടിപ്പിക്കാന്‍ കഴിയാതെ ഉള്ളില്‍ സൂക്ഷിക്കേണ്ടി വരുന്ന പ്രണയം ,പലപ്പോഴും രണ്ടു പേര്‍ക്കും അറിയാം  അയാള്‍ എന്നെയും അയാളെ ഞാനും പ്രണയിക്കുന്നു എന്ന് ,പക്ഷെ പറയാന്‍ ആവില്ല ,അല്ലെങ്കില്‍ പ്രകടിപ്പി ക്കാന്‍ ഭയമോ , സമൂഹത്തിലെ പദവിയോ ,കുടുംബങ്ങള്‍ ,മതം തുടങ്ങിയവ തീര്‍ക്കുന്ന തടസ്സങ്ങളോ മൂലം  ആവാം ,, ഈ അവസ്ഥ കുറച്ചു കൂടി മുതിര്‍ന്ന ആളുകളില്‍  ആണ് ഉണ്ടാവുക ,അതെ കുറിച്ചു എനിക്ക് പറയാന്‍ ഉള്ളത് ഭീരുത്വം എന്നാണു ,അവരോടു സഹതപിക്കുക അല്ലാതെ തരമില്ല

എനിക്ക് ഏറെ പറയാന്‍ ആവുക  നാലപ്ത് കഴിഞ്ഞതിനു ശേഷം ഉള്ള പക്വവും ,സാന്ദ്രവും ,മനോഹരവും ആയ പ്രണയങ്ങളെ കുറിച്ചു ആണ് ,പ്രണയിക്കാന്‍ ഇത്ര സുന്ദരം ആയ കാലം വേറെ ഇല്ല , ഈ കാലഘട്ടത്തില്‍ ഉള്ള പ്രേമത്തിന്  ഏറ്റവും നല്ല ഗുണം ഉള്ളത് ,വളരെ ശാന്തവും പക്വം ആയ കാമാഭാവവും ,ഇനി അഥവാ നിരാസം വന്നാല്‍ തന്നെ നേരിടാന്‍ ഉള്ള ശാന്ത ഭാവവും എല്ലാം പ്രണയികള്‍ ആര്ജ്ജിച്ചിരിക്കും എന്നതാണ്, ലൈംഗിക ബന്ധം വരെ ആകാവുന്ന  ഈ പ്രണയം ആണ് ഇന്ന് നമ്മുടെ നാട്ടില്‍ സദാചാര വാദികളെ പ്രകോപിപ്പിക്കുന്ന തരത്തില്‍  സംഘര്‍ഷം സ്ര്ഷ്ട്ടിക്കുന്നത് എന്ന് തോന്നുന്നു ,  മനുഷ്യന് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യാന്‍ തുടങ്ങുന്ന ഈ ഘട്ടത്തില്‍ ആണ് നാം ഒരു നിര്‍ബന്ധ പ്രേമം ആരംഭിക്കേണ്ടത് ,നാം വിവാഹിതര്‍ ആണ് എന്നാല്‍ പോലും , ,, വിവാഹിതരില്‍ ചെടിപ്പ് കൊണ്ട് പ്രണയവും കാമവും ചോര്‍ന്നു പോകും ,അപ്പോള്‍ നമ്മെ റിഫ്രെഷ് ചെയ്യാന്‍ ഉള്ള ഒരു ഉപാധി കൂടിയാണ്  ഈ പക്വ പ്രേമം ,

വാര്‍ദ്ധക്യ കാലത്ത് പ്രേമിക്കാമോ ,ആവാം പ്രണയത്തില്‍ കാല ദേശ  പ്രായ ഭേദങ്ങള്‍ ബാധകം അല്ല ,  ഒരു പക്ഷെ  നമ്മുടെ രക്ഷിതാക്കളുടെ വാര്‍ദ്ധക്യ കാലം  സുഖകരം ആക്കാന്‍ ആയി  അവര്‍ക്കായി  കാമുകീ കാമുകന്മാരെ കണ്ടെത്തി കൊടുക്കുന്നത്  നല്ലതായിരിക്കും എന്ന് കൂടി എനിക്ക് അഭിപ്രായം ഉണ്ട് ,ഈ പ്രണയത്തില്‍ കാമം പ്രധാന്യം ഉള്ളത്‌ ആവില്ല ,  കാരണം ഒരു തരം പരസ്പരാശ്രി തത്വം മാത്രമാണ് അവിടെ ഉണ്ടാകുക ,അത് കൊണ്ട് നമ്മുടെ വാര്‍ധ ക്യങ്ങളെ   പ്രണയിക്കാന്‍ ആയി പ്രേരിപ്പിക്കുക , അങ്ങിനെ നാം നന്മ ഉള്ള മക്കള്‍ ആവുക ,

മറ്റൊരു പ്രധാനകാര്യം കൂടി സൂചിപ്പിച്ചു നിര്‍ത്താം ,, ഒരേ സെക്സില്‍ ഉള്ളവര്‍ തമ്മില്‍ ഉള്ള പ്രണയം ,പലപ്പോഴും സമൂഹം വലിയ പാപമോ പരിഹാസകരമോയി കാണുന്ന ലെസ്ബിയന്‍  ,ഹോമോ പ്രണയങ്ങള്‍ , അത് അംഗീകരിക്കാന്‍  ആധുനിക ലോകം തയാര്‍ ആയിട്ടുണ്ട്‌ ,പ്രക്രതി വിരുദ്ധം അല്ല ഈ പ്രണയഭാവം എന്ന് ഇന്ന് ലോകം തിരിച്ചു അറിഞ്ഞിട്ടുണ്ട് ,അത് കൊണ്ട്  അവരെയും   സ്വച്ചം ആയി സുന്ദരം ആയി പ്രേമം കൊണ്ട് നടക്കാന്‍ നാം അനുവദിക്കുക , അവരുടെ വഴിത്താരകളില്‍  മുള്ളുകള്‍ വലിച്ചിടാതെ ഇരിക്കുക ,നിങ്ങള്‍ പൂക്കള്‍ വിരിച്ചിട്ടില്ല എങ്കിലും ,,

അവസാനമായി പറഞ്ഞുവയ്ക്കം നിങ്ങള്‍ പ്രണയം  ഉള്ളവര്‍ ആണ് എങ്കില്‍ ,അതിന്റെ ഉദാത്തം ആയ ഭാവം   കാമത്തിന്റെ പൂര്‍ത്തീകരണം ആണ് ,ഏറ്റവും സുന്ദരം ആയ നിമിഷങ്ങള്‍  നിങ്ങള്‍ക് സമ്മാനിക്കാന്‍ ആവുക നിങ്ങളുടെ പ്രേമം ലൈംഗിക ബന്ധത്തിന്റെ പരമ സുഖം ആസ്വദിക്കുമ്പോള്‍ ആണ് ,എന്റേത് കാമരഹിത പ്രേമം ആണ്  മഹത്തായ ആദര്‍ശ പ്രണയം  എന്ന്  പറഞ്ഞു നിങ്ങള്‍ ഇണയെ നിരാശയുടെ പടുകുഴിയില്‍  അകപ്പെടുത്തരുത് , അതെ മനോഹരമായ പ്രേമം നിങ്ങള്‍ മനോഹരം ആയ സെക്സില്‍ എത്തിക്കുക ,, സ്നേഹത്തോടെ പ്രണയത്തോടെ ,ആര്‍ദ്ര ഭാവത്തോടെ ഈ ലോകത്തെ സ്വീകരിക്കുക ,,      ഗുരു രസ ഗുരു ലഘുഗുരു ,ചക്കക്കുരു ,,,, 

السبت، 11 أغسطس 2012

കേരളീയര്‍

ആരാണ് യഥാര്‍ത്ഥ കേരളീയര്‍ ? ഈ  ഉര്‍വ്വര ഭൂമിയുടെ   ഉടയവര്‍ ആയ ഊരാളരാരു ?  പരശുരാമന്റെ  ദാനം ആയി  നമ്പൂ രാര്‍ക്ക്  കിട്ടിയത്‌ാണോ ? അവരുടെ  പാദപൂജ ചെയ്തു നായര്‍ക്ക് കിട്ടിയത് ആണോ ?   മലയും കുന്നും വെട്ടി പ്പിടിച്ചു ആദിവാസികളെ തുരത്തി  നസ്രാണിക്ക് ലഭിച്ച വാഗ്ദത്ത ഭൂമിയോ,  കച്ച കപടം ചെയ്തു  മാപ്പിള  നേടിയതോ ? ചേറ്റു കത്തിയാല്‍  തീയ്യര്‍ ചെത്തി എടുത്തതോ ?  ഇവരില്‍ ആരാണ് കേരളീയര്‍ .  ഇവരിലാരും കേരളീയര്‍ അല്ല , അവരീ മണ്ണിനു ഉടയവര്‍ അല്ല , ഇവിടുത്തെ സമതല ഭൂവിനു ഉടയവര്‍   ഭൂമിയെ പോലിപ്പിച്ച് പൊന്നുവിളയിച്ച പുലയര്‍ ആണ് , ഇവിടുത്തെ  നിമ്ന്ന ഭൂമിയുടെ അവകാശികള്‍  മലവാസികള്‍ ആണ് ,  ഇവിടുത്തെ   കടല്‍ത്തീര ഭൂവിനു മേല്‍ അവകാശം   അരയര്‍ക്കു ആണ് , അവര്‍ മാത്രമാണ് കേരളീയര്‍ ,അവരാണ്   ഈ നാടിലെ ആദിമ നിവാസികള്‍ ,പക്ഷെ ഒന്നിന് മേലും അവര്‍ അവകാശം സ്ഥാപിച്ചില്ല , പട്ടോലയും, പോന്നോലയും , ചെമ്പോലയും ,ഉപയോഗിച്ചു   രേഖ തീര്‍ത്തില്ല ,    കരമൊഴിവായി  ഭൂമി നേടാന്‍  കാഴ്ച്ച്ചദ്രവ്യങ്ങളും ആയി കുനിഞ്ഞു നിന്നില്ല ,  പക്ഷെ അവന്‍ കരുതി ഈ ഭൂമി  മനുഷ്യര്‍ക്ക്‌ പ്രക്രതി  ജീവിക്കാന്‍ ആയി വിരിച്ചിട്ട  ജീവന   ഉപാധിയാണ് ,  അതില്‍ തന്റെ കര്‍മ്മ ശേഷി കൊണ്ട് പൊന്‍ ധാന്യം വിളയിക്കുക എന്നതാണ് തന്റെ ധര്‍മ്മം , കടലില്‍ നിന്ന് മുത്തും മാണിക്യവും  നേടല്‍ ആണ് എന്റെ കര്‍മ്മം , പ്രക്ര്തിയെ നോവിക്കാതെ കായ്കനികളും  തേനും  ശേഖരിച്ചു  ലോകത്തെ  ഊട്ടുക എന്നതാണ്  തന്റെ കുലധര്‍മ്മം ,എന്ന് അവര്‍ കരുതി ,

പുലയന്മാര്‍ ആണ് ഈ ഭൂമിയെ വാസയോഗ്യം ആക്കിയത് ,ക്ര്ഷിഎന്ന മലയാളിയുടെ   ഒഫീഷ്യല്‍ ജോലി  ഇവിടെ ചെയ്തിരുന്ന ഏക വര്‍ഗം അവര്മാത്രമാണ്  .   ആദിവാസികള്‍ പോലും ഇത്ര കഠിനം ആയി   പണി ചെയ്തിരുന്നില്ല ,   താരതമ്യേന  അരയര്‍ വലിയ ഒരു സമുദായം ആയിരുന്നുമില്ല , അപ്പോള്‍ ഭൂമിയുടെ ഉടമാവകാശം ഭൂരി ഭാഗവും പുലയര്‍ ക്ക് തന്നെ ,

അവരില്‍ നിന്ന്  മെല്ലെ മെല്ലെ  കുടിയേറി വന്ന , മറ്റു ജാതികള്‍ ഭൂമി കയ്യടക്കി പിന്നീട് ഭൂമിയുടെ ഉടയവര്‍ ആയ  അവരെ അടിമകള്‍ ആക്കി , അധിനിവേശം ചെയ്തു വന്നവന്‍ അധികാരി ആയി ,അപ്പോഴും അവരില്‍ നിന്ന് ചെറുത്തു നില്‍പ്പ് ഉണ്ടായില്ല , അവര്‍ കരുതി ഭൂമി ആരുടേതായാലും  അതില്‍ പൊന്നു വിളയിക്കുക എന്നത് അവരുടെ  ജന്മ നിയോഗം ആണ് , നിശബ്ദനായി അപ്പോഴും അവന്‍ പണി ചെയ്തു ,പക്ഷെ നന്ദികെട്ട  കുടിയേറ്റ വര്‍ഗം അവരെ ഉന്മൂലനം ചെയ്യാനും  അവന്റെ  സംസ്ക്കാരത്തെ  കെടുത്താനും , അവന്റെ കുടികളിലെ പെണ്ണ് ഉടലുകളുടെ മേല്‍ അധിക്കാരം സ്ഥാപിക്കാനും ഒക്കെ ആണ് ശ്രമിച്ചത് , അപ്പോഴും   ഭൂമി പുത്രന്മാര്‍ ആയത് കൊണ്ടാകണം അവരുടെ ക്ഷമാശീലം  ഭൂമിയോളം ആയിരുന്നു ,

കഥകള്‍ ഏറെ പറഞ്ഞു കഴിഞ്ഞതാണ് ,  അത് കൊണ്ട് ഒന്ന് കൂടി ഓര്‍മ്മ പ്പെടുത്തുന്നു മലയാളി എന്ന്  ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരേ ഒരു വര്‍ഗം  ഈ മണ്ണിനെ പോലിപ്പിച്ച പുലയര്‍ ആണ് , ,കുന്നിനുടയവര്‍  മലയരാണ് , കടലിനധികാരി ആരയരാന് .  നീ ആര്യന്‍ ആവാം  നാലുദളങ്ങളില്‍  മറ്റെതുമാവാം ,പക്ഷെ മലയാളി അല്ല , മണ്ണിനു ഉടയവന്‍ അല്ല ,,,

الجمعة، 10 أغسطس 2012

                                                നാം ജീവിക്കുന്നത്


നമ്മുടെ ജീവിതം ആര്‍ക്കു വേണ്ടിയാണു ? മതവാദി പറയും  അത് ദൈവത്തിനു സമര്‍പ്പിക്കാന്‍ ഉള്ളത് ആണ് എന്ന് , ഒരു  സാമൂഹ്യ പ്രവര്‍ത്തകന്‍ പറയും അത് സമൂഹത്തിനായി ഉള്ളതാണ്എന്ന് ,അങ്ങിനെ ഓരോരുത്തരും അവരവരുടെ താല്പര്യം ഉള്ള മേഘലയും ആയി ,ജീവിതത്തെ ചേര്‍ത്തു പറയും  എന്നാല്‍ .ഈ ജീവിതം  നമുക്ക് മാത്രമായി  ഉള്ളതാണ് എന്നതാണ് ശരി സത്യം ,  പ്രക്ര്തിയില്‍ നാം ഉണ്ടായിവന്നത്   ആരുടെയും പ്രേരണ കാരണമോ ,ആരെങ്കിലും നാം ഉണ്ടായിവരണം എന്ന് കരുതിയതിനാലോ അല്ല ,നാം ആരോടും ആവശ്യപ്പെടുകയും  ഉണ്ടായില്ല നമ്മെ ഈ ഭുവനത്തില്‍  ഒന്ന് സ്ര്ഷ്ട്ടിച്ചാലും എന്ന് ,  ഈ ഞാന്‍ ഏതോ  രാസത്വരകങ്ങള്‍  കൂടിചേര്‍ന്നത്‌ മൂലമോ  മറ്റോ ഉരുവം കൊണ്ട ജൈവ  അംശത്തില്‍ നിന്ന് ഉണ്ടായി വന്നു ,  അങ്ങിനെ അനേക ജീവി വര്‍ഗങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് , അവയ്ക്ക് നിലനില്‍ക്കാന്‍ ആവശ്യം ആയ  പരിസ്ഥിതി  ഈ  പച്ച ഗ്രഹം ഒരുക്കി വച്ചിരിക്കുന്നു ,

അപ്പോള്‍ ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി ആവുമ്പോള്‍ ,, ആജീവിതം എങ്ങിനെ ആവണം ?   ആഘോഷിച്ചു തന്നെ ആവണം എന്നാണ് ഉത്തരം , കാരണം എനിക്ക് ഇവിടെ ഈ സാധാരണ ജീവിതം കൊണ്ട്  ഈ ലോകത്ത് വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ ആകില്ല ,  എന്റെ കയ്യില്‍ ഉള്ള വിഭവ ങ്ങള്‍ പരിമിതമാണ് , മാത്രമല്ല പ്രതിഭ കുറവുമാണ് , അപ്പോള്‍ ഒരു സാധാരണ ജീവിതം മാത്രമേ ,അതും കുറഞ്ഞ കാലങ്ങള്‍ മാത്രം ആണ് ഈ മനോഹര ഭൂവില്‍ എനിക്ക് ജീവിക്കാന്‍ ആവുക ,ആജീവിതം  ആര്‍ക്കെങ്കിലും വേണ്ടി പണയപ്പെടുത്താന്‍ ,ആര്‍ക്കെങ്കിലും സമര്‍പ്പിക്കാന്‍ ഞാന്‍ തയാര്‍ അല്ല ,എനിക്ക്  എനിക്ക് ശാരീരിക ക്ഷമത ഉള്ളപ്പോള്‍ ,കര്‍മ്മ ശേഷി ഉള്ളപ്പോള്‍ ഞാന്‍ അത് നന്നായി ഉപയോഗപ്പെടുത്തി  വിഭവങ്ങള്‍ സമാഹാരിക്കയും , അത് ഉപയോഗപ്പെടുത്തുകയും  ,ലഭ്യം ആവുന്നവയില്‍ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്തു ഉപഭോഗം ചെയ്യാനും  അത് വഴി നമ്മുടെ മനസ്സും ശരീരവും ത്ര്പ്ത്തിപ്പെടുത്താനും നമുക്ക് ആവണം,

ഇനി നമ്മുടെ ശരീരത്തിന് ,മനസ്സിനു സുഖം ലഭ്യം ആവാന്‍ ഈ  ലോകത്ത് എന്താണ്   നമുക്ക് കിട്ടാന്‍ ഉള്ളത് ?  മറിച്ചു ഒരു ചോദ്യം  ഉണ്ട്, എന്താണ് ലഭ്യം അല്ലാത്തത് എന്ന് ,അതെ ലഭ്യം അല്ലാത്തതായി ഒന്നും തന്നെ ഇല്ല , മറ്റു എവിടെ എങ്കിലും ഇവിടെ ഈ ഭൂമിയില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചം ആയി  വല്ലതും മനുഷ്യന് ഉപയോഗിക്കാന്‍ പാകത്തില്‍ ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല , മറ്റെവിടെ ഉണ്ട് എന്നാലും അത് തേടി പോകേണ്ട ആവശ്യവും ഇല്ല , ഇവിടെ എല്ലാം സുലഭമായി ഉള്ളപ്പോള്‍ ,,

അപ്പോള്‍ ഈ സുഖം ലഭിക്കുന്ന വസ്തുക്കള്‍ [വസ്തുതകള്‍ വേറെ എന്തൊക്കെയോ ഉണ്ട് എന്ന് ആളുകള്‍ പറയാറുണ്ട് ] എന്തൊക്കെ ആണ് ,അതില്‍ ഏറ്റവും പ്രധാനം ഭക്ഷണം തന്നെ ,രസികന്‍ ഭക്ഷണം , നല്ല വസ്ത്രം , ലൈംഗിക വേഴ്ച്ച, ലഹരി ,  ആഘോഷങ്ങള്‍ ,  സംഗീതം ,ഗെയിം ,  അങ്ങിനെ എന്തെല്ലാം ആണോ ഉള്ളത് അതെല്ലാം  അനുഭവിക്കാന്‍ നാം തയാര്‍ ആവണം ,മറ്റെന്തെങ്കിലും പ്രേരണയാല്‍  നിങ്ങള്‍ ഇതെല്ലാം നിങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ ഫലം ശാരീരിക മാനസിക ക്ഷതം ആണ് ,മതം പറഞ്ഞു ,  സമൂഹം പറഞ്ഞു , സ്വാമി പറഞ്ഞു , ബോസ്സ് പറഞ്ഞു എന്നൊക്കെ പറഞ്ഞു ,നിങ്ങള്‍ ഈ പ്രക്രതി ഒരുക്കി തന്ന ,നിങ്ങളുടെ കര്‍മ്മശേഷിക്ക് പകരം ആയി  നിങ്ങള്‍ നേടിയ  ഫലങ്ങളെ ഉപേക്ഷിക്കുവതെന്തിനു ?  ആരോഗ്യ  പ്രശ്നം ഇല്ലാത്തിടത്തോളം നിങ്ങള്ക്ക് കിട്ടാവുന്ന  നല്ല രസികന്‍ ഭക്ഷണം ഉപേക്ഷിച്ചു വെറുതെ ഗാസ് ട്രബിള്‍ ,അള്‍സര്‍പോലെ ഉള്ള രോഗങ്ങള്‍ വരുത്തി വയ്ക്കുന്നത് എന്തിനായി ? . അതുപോലെ തന്നെ മറ്റെല്ലാം ,,  നല്ല കാമുകിയെ ,നല്ല മദ്യത്തെ , നല്ല സംഗീതത്തെ ,  ലോകത്തെ ഏറ്റവും സുഖം തരുന്ന ലൈംഗിക വേഴ്ച്ച്ചയെ നാം എന്തിനു ഉപേക്ഷിക്കണം ?  വേണ്ട കൂട്ടരേ ,,നമുക്ക്  ഈ സുന്ദരം അആയ് ജീവിതം ആഘോഷകരമായി ജീവിച്ചു തീര്‍ക്കാം ,,

പറഞ്ഞത്‌ മുഴുവന്‍ എന്നെ കുറിച്ചാണ് , അപ്പോള്‍ കാതലായ ഒരു ചോദ്യം ഉണ്ട് ,  ഞാന്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളൂ ,, നിങ്ങള്ക്ക് മാത്രമായാണോ ഈ ഭൂമിയിലെ വിഭങ്ങള്‍ ഒക്കെയും ? അതെല്ലാം ചൂഷണം ചെയ്തു സുഖിക്കാന്‍ ആണോ നിങ്ങള്‍ പറയുന്നത് ,സുഖം നിങ്ങള്ക്ക് മാത്രം മതിയോ ?  ഉത്തരം അല്ല എന്നാണ് , ഞാന്‍ ജീവിക്കണം എങ്കില്‍  എന്റെ പരിസരം ജീവിക്കണം ,ഞാന്‍ എന്ന മനുഷ്യ ജീവിക്ക് മാത്രം അവകാശപ്പെട്ടത് അല്ല ഈ ഭുവനം ,മറ്റു ജീവിവര്‍ഗങ്ങളും കൂടി നിലനില്ക്കണം . അപ്പോള്‍ ഉപഭോഗം എന്നത്  അമിതം ആകാതെ നോക്കാനും നാം ശ്രദ്ധിക്കേണ്ടത്  ഉണ്ട് , സാമൂഹ്യ ജീവി ആയത് കൊണ്ട്  സമൂഹത്തിന്റെ നിലനില്‍പ്പിന് വിഘ്നം സ്ര്ഷിക്കുന്ന രീതിയില്‍ ആവരുത് എന്റെ ജീവനം ,ചൂഷണം എന്നത് അരുത് എന്ന നയം നമ്മുടെ സഹജീവിയെ  നിലനിര്‍ത്തന്നം എന്ന സ്വാര്‍ത്ഥ ലേശ ചിന്തയില്‍ നിന്ന്  ഉണ്ടായി വരണം , അല്ലാതെ  മറ്റാരോ നമ്മെ മറ്റെപ്പോഴോ നരകത്തില്‍ ഇടും എന്ന് കരുതി നിങ്ങള്‍ മാനവിക വാദി ആകുന്നതില്‍ അര്‍ഥം ഇല്ല ,

അത് കൊണ്ട് ഈ അല്‍പ്പമാത്ര ജീവിതം ആഘോഷമാക്കുക ,  ഈ പ്രക്രതി കനിഞ്ഞു   നല്‍കിയ   അനുഗ്രഹങ്ങളില്‍ നിന്ന്  തിന്നുക കുടിക്കുക ,, ഈറ്റ്‌ ,ഡ്രിങ്ക് ,ഫക്ക് ,ആന്‍ഡ്‌ ഡായ് ....