الأحد، 2 ديسمبر 2012

കള്ളി പാലകള്‍ പൂത്തു

 

എന്റെ നാട്ടില്‍ കണ്ണൂരിലും പരിസര പരിസര പ്രദേശങ്ങളിലും പാലകള്‍ പൂത്തു മണംം പരത്തുകയാണ് , മദിപ്പിക്കുന്ന ഈ മണം ആസ്വദിക്കാന്‍ ആയും എനിക്ക് ഏറെ പ്രിയപ്പെട്ട യക്ഷികള്‍ നിലാവത്ത് ഉലാത്തുന്നത് കാണുവാനും മോഹിച്ചു തണുത്ത വ്രശ്ചിക രാവുകളില്‍ ഉറങ്ങാതെ തൊടിയിലും നിരത്തുകളിലും ഞാന്‍ അലയുന്നു , നഗര മാലിന്യങ്ങള്‍ കൊണ്ടിട്ട് നാറ്റം സഹിയാത്ത കാട്ടാമ്പള്ളി റോഡില്‍ വരെ ഇന്ന് പ്രക്രതി പാലപ്പൂക്കളളുടെ ഫ്രാഗ്രന്സ് തളിച്ചു അന്തരീക്ഷം ശുദ്ധമാക്കിയിരിക്കുന്നു , എന്റെ വീട്ടു വളപ്പിലെ പാല പൂത്തിരിക്കുന്നു എന്നാലും യക്ഷി ഗന്ധര്‍വ കിന്നരന്‍ മാരെ താങ്ങുവാന്‍ മാത്രം ശേഷി അവള്‍ക്കു ആയില്ല ശരീരം താരുണ്യം കൊള്ളുന്നതെഉള്ളൂ .. എങ്കിലും അവള്‍ തന്നാല്‍ കഴിയുന്ന വിധത്തില്‍ പൂങ്കുലകള്‍ കൊണ്ട് ഉടല്‍ അലങ്കരിച്ചു കാത്തിരിക്കയാണ് , നിശാശലഭങ്ങള്‍ അവളെ ഉമ്മവയ്ക്കുകയും രാക്കിളികള്‍ അവളുടെ ഉടലില്‍ കൊക്കുരുമ്മി പാടുകയും ചെയ്യുന്നു , രാത്രി ഉമ്മറത്തു ഇരുന്നു ഒളിഞ്ഞു നോക്കുകയാണ് ഞാന്‍ യക്ഷികള്‍ നിലാവില്‍ ഊഞ്ഞാല്‍ ആടാന്‍ പാലകൊമ്പില്‍ എത്തുന്നത് കാണാന്‍ , പക്ഷെ പൂമണം കൊണ്ട് മദിച്ചു ലഹരി പൂണ്ടു പോകുന്നത് കാരണം ആകാം രാക്കിളി കളുടെ ശ്രവ്യ സുന്ദര രാഗങ്ങളില്‍ മയങ്ങി പോകുന്നതകാം പ്രിയരേ ഞാന്‍ രാവിന്റെ അന്ത്യ യാമങ്ങളില്‍ ഉറക്കത്തില്‍ വീണുപോകുന്നു , അതാവാം മനോഹര രൂപികള്‍ ആയ മായാ മോഹിനികള്‍ വന്നു പോകുന്നത് എനിക്ക് കാണാന്‍ കഴിയാതെ പോകുന്നത് , അതല്ല അവരുടെ ലീലാ വിനോദങ്ങള്‍ ഞാന്‍ കാണാതിരിക്കാന്‍ എന്നെ മയക്കി കിടത്തുകയാണോ ആവോ ... എന്നാലും ഞാന്‍ മോഹിതനാണ് പാലപ്പൂത്ത നിലാ രാത്രികളില്‍ ഞാന്‍ അനുരുക്തനാണ് ,,